തിരുവനന്തപുരം: വിവാദ കേസിലെ അഖില ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാകുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്ന് നല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പെടെ വാര്‍ത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.