ന്യൂ ഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിക്കും. തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ വിധിക്കെതിരായ 13 അപ്പീലുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്

അയോധ്യ തര്‍ക്കകേസിലെ അപ്പീലുകള്‍ ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. കേസില്‍ ഹൈക്കോടതി മുന്‍പാകെയുള്ള 523 രേഖകള്‍ പരിഭാഷപ്പെടുത്തി സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 11 ന് കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. തര്‍ക്കപ്രദേശമായ 2.7 ഏക്കര്‍ മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ 13 അപ്പീലുകള്‍ മാത്രമാണ് കോടതി പരിഗണിക്കുക.