ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന്.രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയമാകാനാണ് സാധ്യത.ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്നതുകൊണ്ടാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നത്.
സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി.ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ റിപ്പോര്‍ട് സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല.സാധാരണമായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്.
വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു.ആയുഷ്മാന്‍ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്ക് ഊന്നല്‍ ഉണ്ടാകുമെന്നാണ് സൂചന.