കൊച്ചി:സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്നു. ഇന്ന് 200 രൂപ കൂടി.ഒരു പവന് 24720 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയയും.ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണ്ണത്തിന്റെ വിലയിലും വലിയ വര്‍ധനവുണ്ടാക്കിയത്.
ഒരാഴ്ചയായി സ്വര്‍ണ്ണവില ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും വില വര്‍ധനവിനു കാരണമായി. കല്യാണ സീസണ്‍ ആയതോടെ സ്വര്‍ണ്ണത്തിന്റെ ആവശ്യകത കൂടിയെങ്കിലും ഇറക്കുമതി കുറഞ്ഞത് സ്വര്‍ണ്ണത്തിന്റെ ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായി.