ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ ഭാവി രാഹുൽ ഗാന്ധിയുടെ കീഴിൽ ശോഭനമായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗ് പറഞ്ഞു. രാഹുലിന് പാർട്ടി നേതൃത്വം സോണിയ ഗാന്ധിയിൽനിന്നും ഏറ്റെടുക്കാനുള്ള സമയമായി. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുൽ ഗാന്ധിയിൽ പാർട്ടിക്കു ഏറെ വിശ്വാസമുണ്ട്. യുവതലമുറ കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ പാർട്ടിയുടെ ഭാവി കൂടുതൽ ശോഭനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെ നേതൃത്വം പാർട്ടിയെ ഉയരങ്ങളിൽ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ സോണിയയുടെ നേതൃത്വത്തിൽ പാർട്ടി രണ്ടു തവണ അധികാരത്തിലെത്തി. നിരവധി തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിൽ എത്തിക്കുവാനും സോണിയയ്ക്കു സാധിച്ചെന്നും കരണ്‍ സിംഗ് കൂട്ടിച്ചേർത്തു.