ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാദങ്ങളുടെ ചുഴിയിലകപ്പെട്ട ചരിത്ര സിനിമ പദ്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) ക്ഷണം. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്‌സി അറിയിച്ചത്.

എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. യാതൊരുവിധ മാറ്റങ്ങളുമില്ലാതെ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിബിഎഫ്‌സി അറിയിച്ചത്.

പക്ഷേ, പദ്മാവതിയുടെ കാര്യത്തില്‍ സന്തുലിതമായ ഒരു തീരുമാനമാണ് എടുക്കുന്നതിന് സമയം ആവശ്യമാണെന്നും അപേക്ഷ സമര്‍പ്പിച്ച് അറുപത്തിയെട്ട് ദിവസങ്ങള്‍ക്കേ ശേഷമേ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ എന്നും സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.