തിരുവനന്തപുരം:പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗം ഐസിയു,ലേബര്‍ റൂം, എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും.ആര്‍സിസിയിലും പണിമുടക്കുണ്ടാകില്ല.
പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.