പുലർച്ചെ അഞ്ചരയ്ക്ക് നടന്ന ഫൈനലിൽ ബ്രസീലിനെയാണ് അർജന്റീന തോൽപ്പിച്ചത് .ഏഞ്ചൽ ഡി മരിയയുടെ ഗോളിന് ബ്രസീലിനു മറുപടിയുണ്ടായില്ല .മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ആദ്യ അന്താരാഷ്ട്ര കിരീടമാണ് കോപ്പാ അമേരിക്ക ചാമ്പ്യന്മാർ ആയതിലൂടെ സ്വന്തമാക്കിയിരിക്കുന്നത് .ടൂർണമെന്റിൽ ഏറ്റവുമധികം ഗോൾ നേടിയും നിരവധി ഗോളുകൾക്ക് വഴിയൊരുക്കിയും ക്യാപ്റ്റൻ മെസ്സി തന്നെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത് .ടൂർണമെന്റിലെ മികച്ച താരവും മെസ്സി തന്നെ.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ വിജയം നേടാനായത് അർജന്റീനയുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നു .