സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ കിരീടം സ്വന്തമാക്കി .6 -7 ,6 -4 ,6 -4 ,6 -3 എന്ന സ്കോറിന് ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെ തോൽപ്പിച്ചാണ് ജോക്കോ കിരീടം ചൂടിയത് .ഇന്നത്തെ വിജയത്തോടെ തന്റെ പേരിൽ ഇരുപതാം ഗ്രാൻസ്‌ലാം കിരീടമാണ് ജോക്കോവിച്ച് ചേർത്തുവയ്ക്കുന്നത്. ഗ്രാൻസ്‌ലാം എണ്ണത്തിൽ റോജർ ഫെഡറർക്കും റാഫേൽ നദാലിനും ഒപ്പം എത്തിയിരിക്കുകയാണ് ജോക്കോവിച്ച് .