Tuesday, June 9, 2026

അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിനെ യുവാവ് തലയറുത്തെടുത്ത് കൊലപ്പെടുത്തി;മനസാക്ഷി മരവിപ്പിക്കുന്ന സംഭവം കര്‍ണ്ണാടകത്തിലെ മാണ്ഡ്യയില്‍

മാണ്ഡ്യ (കര്‍ണാടക):കണ്‍മുന്നില്‍ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തി.മനസാക്ഷി മരവിപ്പിക്കുന്ന സംഭവമുണ്ടായത് കര്‍ണാടകയിലെ മാണ്ഡ്യയിലാണ്.പശുപതിയെന്ന യുവാവാണ് തന്റെ സുഹൃത്തായ ഗിരീഷിനെ കൊലപ്പെടുത്തിയശേഷം അയാളുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍...

ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാര്‍ ജയിലിലെത്തി

പാലാ (കോട്ടയം):കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ മൂന്നു ബിഷപ്പുമാര്‍ എത്തി.കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍,സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍,മലങ്കര സഹായമെത്രാന്‍ സാമുവല്‍...

പാചക വാതക വില വര്‍ധിപ്പിച്ചു;സിലിണ്ടറിന് 59 രൂപ കൂട്ടി

ദില്ലി:പെട്രോള്‍ ഡീസല്‍ വില താങ്ങാനാവാതെ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.സബ്‌സിഡിയില്ലത്ത സിലിണ്ടറിന് കൂട്ടിയത് 59 രൂപയാണ്.സബ്‌സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വര്‍ദ്ധിപ്പിച്ചു.സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക്...

ബിഗ്‌ബോസ് കിരീടം സാബുവിന്; പേളി രണ്ടാം സ്ഥാനത്ത്

മുംബൈ:ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ സാബുമോന്‍ അബ്ദുസമദ് എന്ന തരികിട സാബു ജേതാവായി. വിവാദങ്ങള്‍ക്കു പിന്നാലെ വിവാദങ്ങളുമായി മലയാളികള്‍ക്ക് വെറുക്കപ്പെട്ടവനായി ബിഗ് ബോസിലെത്തിയ സാബു ഒടുവില്‍ താനുണ്ടാക്കിയ ചീത്തപ്പേരെല്ലാം...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍,തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിംഗിള്‍ ഡ്യൂട്ടിയിലെ അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധ സമിതി...

ന്യൂനമര്‍ദ്ദ സാധ്യത:ഒക്ടോബര്‍ 6 മുതല്‍ കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം:അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറുമുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന്...

ശബരിമല സ്ത്രീപ്രവേശനം-ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു

ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചു ശിവസേന പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താലാണ് ഒഴിവാക്കിയത്.  സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ...

ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 400:തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു;രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 400 ആയി.അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മൃതദേഹങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതാണ് മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന ആശങ്കക്ക് കാരണം. സുലാവേസിയിലെ പലു,ഡങ്കല എന്നീ നഗരങ്ങളില്‍...

വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന്

തിരുവനന്തപുരം:ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ.വി.മോഹന്‍ കുമാറിന്. പൊതു വിദ്യാഭ്യാസ ഡയറക്ടറായ മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി:കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുന്നപ്ര വയലാര്‍ സമരമാണ് നോവലിന്റെ പശ്ചാത്തലം.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും...

ശബരിമലയിലെ സ്ത്രീ പ്രവേശം:തിങ്കളാഴ്ച ശിവസേനയുടെ ഹര്‍ത്താല്‍

തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ശിവസേനയുടെ ഹര്‍ത്താല്‍.തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍...