Wednesday, March 18, 2026

തിരുവല്ലയില്‍ ഒരു കര്‍ഷകന്റെ മരണത്തില്‍ ദുരൂഹത;മത്തായി ഈശോ മരിച്ചത് വിഷം ഉള്ളില്‍ച്ചെന്ന്;പോലീസ് അന്വേഷണം തുടങ്ങി

തിരുവല്ല:പാടത്ത് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി രണ്ടു കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ്.മത്തായി ഈശോ മരിച്ചത് കീടനാശിനി ശ്വസിച്ചല്ലെന്നും മറിച്ച് വിഷം ഉള്ളില്‍ച്ചെന്നാണെന്നും പോലീസ്.മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം...

നടിയെ ആക്രമിച്ച കേസ്:സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ് ച സമയം വേണമെന്ന് ദിലീപ്.നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ...

ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് യുഎസ് ഹാക്കര്‍;ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് തിരിമറി അറിഞ്ഞതുകൊണ്ടെന്നും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് യു.എസ് ഹാക്കര്‍.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍. യുപി, മഹാരാഷ്ട്രാ,ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍.2014...

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്;അന്വേഷണസംഘത്തെ മാറ്റണമെന്ന് പിതാവ്

തിരുവനന്തപുരം:അപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്.പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ ഡോക്ടര്‍ മടക്കി...

ഗായിക എസ് ജാനകിക്ക് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ച് എസ്എഫ്‌ഐ;മാപ്പ് പറയണമെന്ന് കെ എസ് യു

മലപ്പുറം:പ്രശസ്ത ഗായിക എസ് ജാനകിയെ കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐ.നിലമ്പൂര്‍ ഏരിയാ സമ്മേളനത്തില്‍ വായിച്ച അനുശോചന പ്രമേയത്തിലാണ് കഴിഞ്ഞ വര്‍ഷം മരിച്ച പ്രമുഖര്‍ക്കൊപ്പം എസ് ജാനകിക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.എന്നാല്‍...

അയ്യപ്പസംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമെന്ന് വെള്ളാപ്പള്ളി;ശബരിമലയില്‍ സ്ത്രീകള്‍ കയറിയതോടെ വനിതാമതില്‍ പൊളിഞ്ഞു

കോട്ടയം:ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ സംഗമമായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നുവെന്നും...

കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സമരം തുടങ്ങി

തിരുവന്തപുരം:കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.ലോംഗ് മാര്‍ച്ചിനു പിന്നാലെ സമരത്തിന്റെ രണ്ടാം ഘട്ടമായാണ് അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുന്നത്.പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക അല്ലെങ്കില്‍ മാന്യമായ...

‘നീ കൂവിയാല്‍ ഞാനും കൂവും.നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍’:സ്വന്തം നാട്ടുകാരുടെ കൂവല്‍ സഹിക്കാതെ പിസി

പൂഞ്ഞാര്‍:സ്വന്തം നാട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിസി ജോര്‍ജിനെ കൂവിത്തോല്‍പ്പിച്ച് നാട്ടുകാര്‍.സ്ഥിരം പിസി ജോര്‍ജ് ശൈലിയില്‍ തിരിച്ചു പറഞ്ഞെങ്കിലും ഒടുവില്‍ പിടിച്ചു നില്‍ക്കാനാവാതെ പിസി മുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളി...

ശബരിമല:ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി:ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ അടുത്തമാസം എട്ടിന് സുപ്രീംകോടതി പരിഗണിക്കും.യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണിക്കുന്നത്.പുന:പരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല.ഈ മാസം 22 ന് പരിഗണിക്കാനിരുന്ന കേസ്...

കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവം:സമഗ്ര അന്വേഷണം വേണമന്ന് രമേശ് ചെന്നിത്തല;കുടുംബങ്ങള്‍ക്ക സര്‍ക്കാര്‍ ധന സഹായം നല്‍കണം

തിരുവല്ല:തിരുവല്ലയില്‍ തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തില്‍കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയില്‍...