അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു;ഈ വര്‍ഷം മരിച്ചത് 15 കുഞ്ഞുങ്ങള്‍
പാലക്കാട്:ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്നു.
നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രിയോടെ മരിച്ചത്.അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇതോടെ ഈവര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 15 ആയി.
...
ശബരിമല ദര്‍ശനത്തിനായി 45 സ്ത്രീകള്‍ നാളെ യാത്ര തിരിക്കുന്നു;നേതൃത്വം നല്‍കുന്നത് തമിഴ്‌നാട്ടിലെ ‘മനിതി’ സംഘടന
പത്തനംതിട്ട:ശബരിമലയിലേക്ക് ഒരു കൂട്ടം സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തുന്നു.ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിലാണ് 45 സ്ത്രീകള്‍ നാളെ വൈകീട്ടോടെ കേരളത്തിലേക്കു തിരിക്കും.മിക്കവാറും ഞായറാഴ്ചയായിരിക്കും സംഘം മല കയറുക.സുരക്ഷ നല്‍കാമെന്ന് കേരള തമിഴ്‌നാട്...
നാടക ചലച്ചിത്ര നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു
തിരുവനന്തപുരം:നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ കെ.എല്‍ ആന്റണി 79 അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
...
കോതമംഗലം പള്ളിത്തര്‍ക്കം:തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് മാറ്റി
കൊച്ചി:കോതമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി.26 മണിക്കൂറിനുശേഷമാണ് അദ്ദേഹത്തെ പള്ളിയില്‍ നിന്നും മാറ്റിയത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.അദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...
വിജയൻ സർക്കാരിന് പ്രധാനം വനിതാമതിലും ധൂർത്തും;പ്രളയാനന്തര കേരളം അജന്‍ഡയിലില്ല -മുല്ലപ്പള്ളി
തിരുവനന്തപുരം:വനിതാമതിലിന് 50 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചിട്ട് ഖജനാവില്‍ നിന്ന് പണം ചെലവഴിക്കില്ലെന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ശക്തമായ ജനരോഷം ഭയന്നിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലുപ്പള്ളി രാമചന്ദ്രന്‍.
വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി...
സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്:22 പ്രതികളെയും വെറുതെവിട്ടു
മുംബൈ:സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 20 പ്രതികളെയും മുംബൈ സിബിഐ കോടതി വെറുതെവിട്ടു.കേസില്‍ കൊലപാതകവും ഗൂഢാലോചനയും സ്ഥാപിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.210 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി...
കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടര്‍മാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാമെന്ന് കോടതി
കൊച്ചി:കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക്
എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി.എന്നാല്‍
പ്രഥമ പരിഗണന പിഎസ് സി വഴിയുള്ള നിയമനങ്ങള്‍ക്കായിരിക്കണമെന്നും കോടതി പറഞ്ഞു. പിഎസ് സി വഴിയുള്ള നിയമനം വഴി ഒഴിവുകള്‍...
മൊബൈലുകളും കംപ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തില്‍;ചുമതല പത്ത് ഏജന്‍സികള്‍ക്ക്;പ്രതിഷേധവുമായി പ്രതിപക്ഷം
ദില്ലി:പൗരന്റെ മൗലീകാവകാശത്തിനും സ്വകാര്യതക്കും മേലെ
കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം.രാജ്യത്തെ ഓരോ പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാവും.ഇതിനായി പത്ത് ഏജന്‍സികളെ നിയോഗിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
...
മുക്കുന്നിമലയില്‍ പാറഖനനത്തിനിടെ സ്‌ഫോടനം;മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം:തിരുവനന്തപുരം മുക്കുന്നിമലയില്‍ പാറ ഖനനത്തിനിടെ സ്‌ഫോടനമുണ്ടായി.മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.മൂന്നുപേരെയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നു പറയപ്പെടുന്നു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഇന്നു മുതല്‍ അഞ്ചു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും
ദില്ലി:രാജ്യത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ അഞ്ചു ദിവസം തടസപ്പെടും.ക്രിസ്മസിന്റെ തലേദിവസമായ 24 ന് പ്രവര്‍ത്തിക്കും.നാളെയും ഞായറാഴ്ചയായ മറ്റന്നാളും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.25ന് ക്രിസ്മസ് അവധിയുും 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍...

















