Monday, March 16, 2026

59-ാമത് സ്‌കൂള്‍ കലോല്‍സവത്തെ വരവേല്‍ക്കാല്‍ ആലപ്പുഴ ഒരുങ്ങി;ആര്‍ഭാടങ്ങളില്ലാത്ത കൗമാര കലാമേളയ്ക്ക് നാളെ തിരി തെളിയും

ആലപ്പുഴ:പ്രളയത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ് ആലപ്പുഴ ജില്ല ഒരുങ്ങിക്കഴിഞ്ഞു.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍. ആര്‍ഭാടങ്ങളില്ലാതെ 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ ആലപ്പുഴയില്‍ തിരി തെളിയും.30 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 12,000 പ്രതിഭകള്‍ അണിനിരക്കും.ഉദ്ഘാടന...

പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍;ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവടക്കം 8 പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍:പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ പ്രതികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ലോഡ്ജ് മാനേജര്‍ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ്...

പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു;ചെന്നെയില്‍ മലയാളി ഹോസ്റ്റലുടമ അറസ്റ്റില്‍

ചെന്നൈ:പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഹോസ്റ്റല്‍ ഉടമ അറസ്റ്റിലായി.ചെന്നൈയിലെ അദംബക്കത്ത് ഹോസ്റ്റല്‍ നടത്തുന്ന മലയാളിയായ സമ്പത്ത് രാജ്(48)ആണ് അറസ്റ്റിലായത്.കുളിമുറിയില്‍ മാത്രമല്ല,ഹോസ്റ്റലില്‍ പലയിടങ്ങളിലായി ഇയാള്‍ ക്യാമറ ഘടിപ്പിച്ചിരുന്നതും കണ്ടെത്തി. ഹോസ്റ്റലിലെ അന്തേവാസിയായ ഐടി ജീവനക്കാരിയാണ് ക്യാമറ കണ്ടെത്തിയത്....

സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ,ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു.ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 20 രൂപയില്‍ നിന്ന് 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയില്‍ നിന്ന് 175...

‘മൊത്തം പണവും തിരിച്ചുതരാം,ദയവായി സ്വീകരിക്കൂ’ബാങ്കുകളോട് അപേക്ഷയുമായി വിജയ്മല്യ

ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തിയിട്ട് വിദേശത്തേക്കു മുങ്ങിയ മദ്യരാജാവ് വിജയ്മല്യ പണം തിരികെ നല്‍കാമെന്നറിയിച്ച് രംഗത്ത്.ബാങ്കുകളില്‍ നിന്നും കടമെടുത്ത മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും പണം ദയവായി സ്വീകരിക്കണമെന്നും മല്യ തന്റെ ട്വിറ്ററിലൂടെയാണ് അപേക്ഷിച്ചിരിക്കുന്നത്. 'എടിഎഫ് (ഏവിയേഷന്‍...

പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വലിയ പാളിച്ച പറ്റിയെന്ന് വി ഡി സതീശന്‍;നടക്കുന്നത് ആക്ഷന്‍ പ്ലാനും മാസ്റ്റര്‍പ്ലാനുമില്ലാത്ത നവകേരള നിര്‍മ്മാണം

തിരുവനന്തപുരം:പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനു പറ്റിയ വീഴ്ചകള്‍ തുറന്നുകാട്ടി പ്രതിപക്ഷം.പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി...

മൂന്നു വര്‍ഷത്തിനുശേഷം കരിപ്പൂരില്‍ വലിയ വിമാനമിറങ്ങി

കോഴിക്കോട്:മൂന്ന് വര്‍ഷത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു.ജിദ്ദയില്‍ നിന്നുളള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം ഇറങ്ങിയത്.ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാന സര്‍വീസ് കൊണ്ട് വലിയ പ്രയോജനമുണ്ടാവും.ഇനി മുതല്‍ ഹജ്ജ് വിമാനങ്ങളും കരിപ്പൂരില്‍...

എംഎല്‍എമാരുടെ സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരു:ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്ന പരിഹാരത്തിനായി സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക,...

അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസിലെ പ്രതി ക്രിസ്ത്യന്‍ മിഷേലിനെ ദില്ലിയിലെത്തിച്ചു

ദില്ലി:അഗസ്താ വെസ്റ്റ്ലാന്‍ഡ് അഴിമതി കേസില്‍ പ്രതിയായ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ദുബായില്‍ നിന്നും ദില്ലിയിലെത്തിച്ചു.സിബിഐ ജോയിന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് മിഷേലിനെ എത്തിച്ചത്.മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കി ദുബായ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.ചൊവ്വാഴ്ച...

ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി:ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രധാന ലക്ഷ്യം.ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ്...