Friday, March 13, 2026

പ്രളയക്കെടുതി:ഇന്ന് 82,442 പേരെ രക്ഷപെടുത്തി;നാളെ മുതല്‍ കൂടുതല്‍ ആര്‍മി ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:പ്രളയക്കെടുതി നേരിടാന്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്നും ഇന്ന് പകല്‍ 82,442 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ആലുവ ഭാഗത്തുനിന്ന് 71,591 പേരെയും ചാലക്കുടിയില്‍ നിന്ന് 5550 പേരെയും ചെങ്ങന്നൂരില്‍ നിന്ന് 3060...

ചെങ്ങന്നൂരില്‍ സ്ഥിതി അതീവഗുരുതരം:ഉടന്‍ സൈന്യത്തെ അയച്ചില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചു വീഴുമെന്ന് യാചനയോടെ സജി ചെറിയാന്‍

ചെങ്ങന്നൂര്‍:പ്രളയം വിഴുങ്ങുന്ന ചെങ്ങന്നൂരിലേക്ക് ഉടന്‍ സൈന്യത്തെ അയച്ചില്ലെങ്കില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍.ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് വേദനയോടെ അദ്ദേഹം നിലവിലെ ഗുരുതരമായ സാഹചര്യം വെളിപ്പെടുത്തിയത്.'ഒരു ഹെലികോപ്റ്ററെങ്കിലും അയച്ചുതാ,ഞാന്‍ നിങ്ങളുടെ കാലു പിടിക്കുകയാണ്'.സജി...

പ്രളയക്കെടുതി:കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ 10 കോടി രൂപയുടെ സഹായം

ന്യൂഡല്‍ഹി: പ്രളയദുരിതം നേരിടാന്‍ കേരളത്തിനു 10 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് അറിയിച്ചു.അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു നല്‍കും.അഞ്ച് കോടിരൂപയുടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ പ്രതിരോധമന്ത്രാലയത്തിന്റെ...

ചെങ്ങന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ:പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.മംഗലം കണ്ണേലില്‍ ശോശാമ്മ(90)മകന്‍ ബേബിച്ചന്‍(68) ചെറുമകന്‍ ചലനശേഷി നഷ്ടപ്പെട്ട റിനു(18).പ്രളയത്തില്‍ ഒറ്റപ്പെട്ട വീട്ടില്‍ ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവരുടെ ഒറ്റ നിലയുള്ള...

എയര്‍ലിഫ്റ്റിങിലൂടെ സൈന്യം രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം

ആലുവ:എയര്‍ലിഫ്റ്റിങിലൂടെ സൈനീകര്‍ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം.പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ ആലുവ ചെങ്ങമനാട് സ്വദേശി സജിത ജബീല്‍ നേവി ആസ്ഥാനത്തെ സഞ്ജീവിനി ആശുപത്രിയില്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി.കെട്ടിടത്തിന് മുകളില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത...

വെള്ളപ്പൊക്കത്തില്‍പ്പെട്ട മുപ്പതോളം പേര്‍ക്ക് അഭയം കൊടുത്ത വീട്ടില്‍ വെള്ളം കയറി;സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ സലീംകുമാര്‍

പറവൂര്‍:പ്രളയക്കെടുതിയില്‍പ്പെട്ട മുപ്പതോളം പേര്‍ക്ക് സ്വന്തം വീടുതുറന്നു കൊടുത്ത നടന്‍ സലിം കുമാറിന്റെ വീട്ടിലും വെള്ളം കയറി.തന്റെ കുടുംബവും മറ്റുള്ളവരും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്ന വീട്ടിലാണെന്നും സഹായിക്കണമെന്നും സലിംകുമാര്‍ ചാനലുകളിലൂടെ അഭ്യര്‍ത്ഥിച്ചു.കൊടുങ്ങല്ലൂര്‍ പറവൂര്‍ ആലമ്മാവ്...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്രം:വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി

ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിടും.എന്നാല്‍ ജലനിരപ്പ് എത്ര കുറയ്ക്കുമെന്നും വെള്ളം എവിടേക്ക് തുറന്നുവിടണമെന്ന കാര്യത്തിലും തീരുമാനമായില്ല.ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. വെള്ളം...

വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട് നാലിന് രാഷ്ട്രീയ സ്മൃതി സ്ഥലില്‍;ആദരാഞ്ജലിയര്‍പ്പിച്ച് പ്രമുഖര്‍

ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ പ്രധാനമന്ത്രി ടല്‍ ബിഹാരി വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ നടക്കും. 6 A കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഇപ്പോള്‍...

അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് പന്തളം നഗരത്തില്‍ അപ്രതീക്ഷിത പ്രളയം:നോക്കിനില്‍ക്കെ വെള്ളം കുത്തിയൊലിച്ച് റോഡ് പുഴ പോലെയായി;ഗതാഗതം സ്തംഭിച്ചു;നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി

പന്തളം:പത്തനംതിട്ടജില്ലയിലെ പ്രളയക്കെടുതിയെ രൂക്ഷമാക്കിക്കൊണ്ട് പന്തളത്ത് അപ്രതീക്ഷിത പ്രളയം.റോഡ് മുങ്ങി ഗതാഗതം തടസ്സപ്പെട്ടതോടെ പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളും മറ്റും പോകാന്‍ വലിയ തടസ്സം നേരിടുകയാണ്. പുലര്‍ച്ചെ അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളത്ത് വെള്ളപ്പൊക്കമുണ്ടായത്.നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി.ശക്തമായ...

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും:സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി;കൂടുതല്‍ കേന്ദ്രസഹായം എത്തിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ ഹെലികോപ്ടറില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി...