ഇടുക്കി മുൻ എം പി ജോയിസ് ജോർജിന്റെ രാഹുൽ ഗാന്ധിക്കെതിരെയുള്ള അശ്ലീല പരാമർശത്തിന്മേൽ വിവാദം പുകയുന്നു . രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണം,പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും.പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജുകളിലെ രാഹുൽ ഗാന്ധി പോകൂ.എന്നിങ്ങനെ പോകുന്നു ജോയിസിന്റെ രാഹുലിനെതിരെ ഉള്ള പരാമർശങ്ങൾ .
ഇരട്ടിയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് മുൻ എം പി ജോയ്‌സ് ജോർജ് രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയത് .

ജോയ്‌സ് ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു .ജോയിസ് ജോർജ് വിവാദപരമാര്ശം പിൻവലിച്ചു പരസ്യമായി മാപ്പു പറയണം എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു . മുൻ എം പിയുടെ വിവാദ പരാമർശത്തിന്മേൽ ജോയിസിനെതിരെ ഡി ജി പിക്ക് പരാതി നൽകുമെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു .