കേരള മുഖ്യമന്ത്രിയായി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജീത്തുജോസഫ്. വോട്ടിംഗ് ഒരു കരാറല്ല, നിങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റാണ്. ജനങ്ങള്‍ നിയോഗിക്കുന്നവരെ തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും റൈറ്റ് ടു റീകാള്‍ എന്നത് സിനിമയ്ക്ക് അനുയോജ്യമായ പ്രസ്താവനയാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വണ്ണിന്റെ റിലീസിനു ശേഷം റൈറ്റു റീ കാള്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥനാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് റിലീസ് ചെയ്ത ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി കഥാപാത്രം പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് സംവിധായകനും കഥാകൃത്തുക്കളും വ്യക്തമാക്കിയിരുന്നു. 

എന്തായാലും രണ്ടാഴ്ച മുമ്പെത്തിയ ദി പ്രീസ്റ്റ് പ്രതീക്ഷകൾ തകർത്തുകൊണ്ട് വൻപരാജയമായി , താമസിയാതെ അടുത്ത മമ്മൂട്ടിചിത്രവും എത്തി.ഇത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നത് ഈ ആഴ്ചയുടെ അവസാനത്തോടെ അറിയാം .