വിഖ്യാത ചലച്ചിത്ര സംവിധായകൻ കിം കി-ഡുക് (59) അന്തരിച്ചു .കഴിഞ്ഞ മാസം പകുതിയോടെ ലാത്വിയയിൽ എത്തിയ കിം കി-ഡുക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.കോവിഡ്അനന്തര ചികിത്സയിലിരിക്കെയാണ് മരണം .നിരവധി അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് കിം കി-ഡുക് .കേരളത്തിലെ ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതനാണ് കിം കി -ഡുക് .2013 ൽ ഐ എഫ് എഫ് കെ യുടെ മുഖ്യാതിഥിയായി കേരളത്തിൽ എത്തിയിരുന്നു കിം കി-ഡുക്. ഇരുപതിലേറെ ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് . 3 അയൺ,ദി ബാഡ് ഗേ ,പീത്ത എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ .