കളി ആരംഭിച്ചു അഞ്ചാം മിനിറ്റിൽ തന്നെ ഇറ്റലിയുടെ ഗോൾ വല കുലുക്കിയ ഷോൺ ആണ് ഇംഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തത്. ആദ്യപകുതിയിൽ പിന്നീട് ഇരു ടീമുകൾക്കും ഗോൾ എന്ന ലക്ഷ്യത്തിലേക്കു കാര്യങ്ങൾ എത്തിക്കാനായില്ല .അറുപത്തേഴാം മിനിറ്റിൽ ബൊനൂച്ചിയിലൂടെ ഇറ്റലി ഗോൾ മടക്കി .തുടർന്ന് ചില മികച്ച നീക്കങ്ങൾ ഇറ്റലിയുടെ ഭാഗത്തു നിന്നും ഉണ്ടായി,ചെറുത്തു നിൽക്കുന്നതിൽ ഇംഗ്ലണ്ടും വിജയിച്ചു .ഒത്തിണക്കത്തോടെ പന്തിന്റെ ആധിപത്യം ഇറ്റലി കളിയിലുടനീളം നിലനിർത്തി .സമനിലയിൽ കളി അവസാനിച്ചതോടെ മുപ്പതു മിനിറ്റ് അധികസമയത്തേക്കു കളി നീണ്ടു .അധികസമയത്തും ഇരു ടീമുകളും ഗോൾ വഴങ്ങാത്തതിനാൽ ഒടുവിൽ പെനാൽറ്റിയിലേക്കു കാര്യങ്ങൾ എത്തി .ഗോളി ഡോന്നരുമാ ഇറ്റലിയെ കാത്തു . ഇറ്റലി- മൂന്ന് ഇംഗ്ലണ്ട് -രണ്ട് എന്ന നിലയിൽ പെനാൽറ്റി ഷൂട്ട് ഔട്ട് ഫലം .അങ്ങനെ ഇറ്റലി രണ്ടാം തവണ യൂറോ കപ്പുയർത്തി.