കോഴിക്കോട് : ബി ജെ പി പ്രവർത്തകനെ ആക്രമിച്ച പ്രതിയെ തേടിപ്പോയ പൊലീസുകാരെ ക്രൂരമായി സി പി എം കാർ മർദ്ദിച്ചു .കൂട്ടയടി നിട്ടൂരിൽ ഇന്നലെ രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം.അക്രമിസംഘം പോലീസ് ജീപ്പും തകർത്തു.പോലീസ് അന്വേഷിച്ചെത്തുന്ന വിവരം നേരത്തെ സി പി എമ്മുകാർക്കു ചോർന്നുകിട്ടി എന്നതാണ് മനസ്സിലാക്കാനാകുന്നത് .അത് പ്രതികൾക്ക് സംഘടിച്ച് പോലീസിനെ ആക്രമിക്കാൻ അവസരം നൽകി .

സി പി എം ബ്രാഞ്ച് സെക്രട്ടറി അമ്പാട്ട് അശോകനെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു . തുടർന്നായിരുന്നു അൻപതോളം പ്രവർത്തകർ പോലീസിനെ വളഞ്ഞ് വഴിതടഞ്ഞ്‌ ആക്രമിച്ചു വാറന്റ് പ്രതിയെ മോചിപ്പിച്ചത് .