ഇന്ത്യയിൽ മാത്രം ഒതുങ്ങാൻ ഉദ്ദേശിക്കുന്നില്ല. മറ്റു രാജ്യങ്ങളിലും ബി ജെ പി സർക്കാരുണ്ടാക്കും എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ പ്രസ്താവിച്ചിരുന്നു .ഇത് വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത് .നേപ്പാളിനെയും ശ്രീലങ്കയെയും പേരെടുത്തു പറഞ്ഞാണ് ബിപ്ലവ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.


അമിത് ഷാ ബി ജെ പിയുടെ അധ്യക്ഷനായിരിക്കെ നേപ്പാളിലും ശ്രീലങ്കയിലും ബി ജെ പി സർക്കാരുണ്ടാക്കും എന്ന് പാർട്ടി നേതാക്കളോട് സംസ്ഥാന ഗസ്റ്റ് ഹൗസിൽ വച്ച് നേതാക്കളോട് പറഞ്ഞിരുന്നതായാണ് ബിപ്ലവ് കുമാറിന്റെ അവകാശവാദം .ഇന്ത്യക്കു പുറത്തേക്കു വ്യാപിക്കുന്നതിനെ ‘ആത്മനിർഭർ ദക്ഷണേഷ്യ “യിലേക്കുള്ള ചുവടുവയ്പ്പയാണ് ബിപ്ലവ് വിശേഷിപ്പിക്കുന്നത് .

ശ്രീലങ്കയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിമൽ പുഞ്ചിഹവാ അത്തരം സാധ്യതകളെ പൂർണ്ണമായും തള്ളുന്നു .വിദേശ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ശ്രീലങ്കയിൽ പ്രവർത്തിക്കാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം ബിപ്ലവിന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ അഭിപ്രായപ്പെട്ടത് .