നാലര ലക്ഷം കള്ള വോട്ടുകൾ വെളിച്ചത്തുകൊണ്ടുവന്ന ശേഷം കേരളം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഇത്തവണ വിദ്യുച്ഛക്തി വകുപ്പുമായി ബന്ധപ്പെട്ടാണ് രമേശ് ആരോപണമുയർത്തുന്നത് .അദാനിക്ക് ഗുണമുണ്ടാകുന്ന തരത്തിൽ കരാറുണ്ടാക്കിയത് സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കി.കൂടാതെ സംസ്ഥാന സർക്കാരും കേന്ദ്ര ബി ജെ പി സർക്കാരും തമ്മിലുള്ള അവിഹിത ബന്ധം വ്യക്തമാക്കുന്നതുമാണ് അദാനിക്ക് കരാർ ലഭിച്ചതിലൂടെ വ്യക്തമാകുന്നത് എന്നും ചെന്നിത്തല പറയുന്നു .ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാൻ എടുത്ത തീരുമാനം അഴിമതിയല്ലാതെ പിന്നെന്താണ് ?യൂണിറ്റ് ഒന്നിന് ഒരു രൂപയ്ക്കു വൈദ്യുതി ലഭിക്കുന്ന സാഹചര്യമുള്ളപ്പോൾ എന്തിന് രണ്ടു രൂപ എൺപത്തിരണ്ടു പൈസ കൊടുത്ത് വൈദ്യുതി വാങ്ങണം .എണ്ണായിരത്തി എണ്ണൂറ്റി അമ്പതു കോടി രൂപയുടെ കരാറിലൂടെ ആയിരം കോടി രൂപ ലാഭമുണ്ടാക്കാൻ അദനിക്കായി . ഇരുപത്തഞ്ചു വർഷത്തേക്കാണ് ഈ വിവാദ കരാർ .