മാധവന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന റോക്കറ്ററി ദി നമ്പി എഫക്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്, നൂറുകോടിക്ക് മുകളില്‍ ചിലവുള്ള റോക്കറ്ററിയുടെ ഹിന്ദി ഇംഗ്ലീഷ് പതിപ്പില്‍ ഷാരൂഖ് ഖാനും, തമിഴ് മലയാളം പതിപ്പുകളില്‍ സൂര്യയുമെത്തുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിനു പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 4 വര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവന്‍ തന്നെയാണ്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക്ഓവറുകള്‍ വൈറലായിരുന്നു.

നമ്പിനാരായണന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമ.യുടെ പ്രമേയം.  സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. 15 വര്‍ഷത്തിനു ശേഷമാണ് ഇവര്‍ വീണ്ടും ജോഡികളായി അഭിനയിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.