കേരളാ ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം .കേരളാ ബാങ്ക് രൂപീകരണം സഹകരണ പ്രസ്ഥാനത്തെ തന്നെ നശിപ്പിച്ചൊരു തീരുമാനമാണ് എന്നാണ് രമേശ് ആരോപിക്കുന്നത് .
കേരളാ ബാങ്കിൽ സംസ്ഥാന സർക്കാർ നടത്തിയ ആയിരത്തി എണ്ണൂറിലധികം അനധികൃത നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ് .മുട്ടുകാലിൽ നിന്ന് ഉദ്യോഗാർത്ഥികൾ സമരം നടത്തിയിട്ടും മുഖ്യമന്ത്രിയുടെ മനസ്സ് അറിയുന്നില്ല .ഇത് ധാർഷ്ട്യമാണ് എന്നും പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ചൂണ്ടിക്കാട്ടി രമേശ് ആരോപിച്ചു .

യു ഡി എഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചുവിടും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു .