രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു.പ്രതിദിന മരണനിരക്ക് തുടർച്ചയായ രണ്ടാം ദിവസവും ആയിരം കടന്നു .കടുത്ത ആശങ്കയോടെയാണ് ആരോഗ്യ പ്രവർത്തകർ കോവിഡ് പ്രശ്നത്തെ നോക്കിക്കാണുന്നത്.
സംസ്ഥാനത്തു കോവിഡ് ഷീൽഡ് വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു .സംസ്ഥാനത്തു മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മിക്ക ജില്ലകളിലും മുടങ്ങും എന്ന സ്ഥിതിയാണ് .അഞ്ചു ജില്ലകളിൽ കോവിഡ് ഷീൽഡ് വാക്‌സിൻ സ്റ്റോക്ക് പൂർണ്ണമായും തീർന്നു .കോവിഡ് ഷീൽഡ് ലഭ്യമല്ലാത്തതോടെ കോ വാക്‌സിൻ വാക്‌സിനേഷൻ നൽകാനുള്ള ശ്രമമാണ് നിലവിലുള്ളത് . എന്നാൽ കോവാക്‌സിന്റെ തുടർലഭ്യതയെ കുറിച്ച് ഉറപ്പില്ലാത്ത അവസ്ഥ ഒരു പ്രശ്നമാണ് .