കൊല്‍ക്കത്ത: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമില്‍ കെ.പി.രാഹുലാണ് ഏക മലയാളി സാന്നിധ്യം. മൂന്ന് മലയാളികളുള്‍പ്പടെ 27 പേരായിരുന്നു ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്നത് ഇവരില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്.
ടീമിന്റെ ക്യാപ്റ്റനായി അമര്‍ജിത് സിംഗിനെ കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. ഒക്ടോബര്‍ 6ന് തുടങ്ങുന്ന ലോകകപ്പില്‍ യു.എസ്.എ, കൊളംബിയ, ഘാന എന്നിവരടഘങ്ങിയ ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ഇന്ത്യന്‍ ടീം.
ഒക്ടോബര്‍ ആറിന് യു.എസ്.എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനായി ഇന്ത്യ എല്ലാ വിധത്തിലും തയ്യാറെടുത്തു കഴിഞ്ഞുവെന്നും ലോകത്തിലെ മികച്ച ടീമുകളുമായി ഇന്ത്യക്ക് കടുത്ത മത്സരം തന്നെ നടത്തേണ്ടി വരുമെന്നും പരിശീലകന്‍ ലൂയിസ് നോര്‍ത്തൊന്‍ ഡി മാറ്റോസ് പ്രതികരിച്ചു.

ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ധീരജ് സിങ്ങ്, പ്രഭുഷ്‌കന്‍ ഗില്‍, സണ്ണി ധാലിവാള്‍
പ്രതിരോധം: ബോറിസ് സിങ്ങ്, ജിതേന്ദ്ര സിങ്ങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ഡ്രി അന്റോണെയ്, നമിത് ദേശ്പാണ്ഡെ
മധ്യനിര: സുരേഷ് സിങ്ങ്, നിന്‍തോയിങാന്‍ബ മീഠെ, അമര്‍ജിത് സിങ്ങ്, അഭിജിത് സര്‍ക്കാര്‍, കോമള്‍ തട്ടാല്‍, ലാലെങ്മാവിയ, ജാക്ക്സണ്‍ സിങ്ങ്, നോങ്ദാംബ നോറം, കെ.പി രാഹുല്‍, മുഹമ്മദ് ഷാജഹാന്‍
മുന്നേറ്റം: റഹീം അലി, അനികെത് ജാദവ്