മലയാളത്തില്‍ വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളായി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചതിന് പിന്നാലെ ഇപ്പോള്‍ പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത ചിത്രത്തിന് എ. ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കുമെന്നതാണ്.

റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ സമ്മതിച്ചതായും ഉടന്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തില്‍ മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് എത്തുന്നുവെന്ന് അറിഞ്ഞതോടെയാണ് പ്രേക്ഷകര്‍ ആവേശത്തിലായത്.

ഇത് യാഥാര്‍ത്ഥ്യമായാല്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാവും ആടുജീവിതം. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയ്ക്കായിരുന്നു എ. ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കിയത്.