പ്രശസ്ത തെന്നിന്ത്യന്‍ സിനിമതാരം നമിത വിവാഹിതയായി. സുഹൃത്തും പ്രൊഡ്യൂസറുമായ വീരോന്ദ്ര ചൗദരി ആണ് വരന്‍. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍ സിനിമാ മേഖലയില്‍ നിന്നും നടന്‍ ശരത്കുമാറും ഭാര്യ രാധികയും സാക്ഷ്യംവഹിക്കാനെത്തി. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.

സുഹൃത്ത് റെയ്‌സയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയെ സന്ദേശം വഴിയായിരുന്നു നമിത ആരാധകരെ വിവാഹ വാര്‍ത്ത അറിയിച്ചത്. സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നമിത മലയാള സിനിമയായ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവു നടത്തിയത്. തമിഴിലെ ബിഗ് ബോസ്സ് റിയാലിറ്റി ഷോയാണ് നമിതയെ കൂടുതല്‍ ജനപ്രിയയാക്കിയത്.