ദളപതി എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആദ്യ മറാത്തി ചിത്രത്തിലൂടെയാണ് ഈ സംഗമം.

നവാഗതനായ ദീപക് ഭാവെ സംവിധാനം ചെയ്യുന്ന ചിത്രം ബാലകൃഷ്ണ സര്‍വേയാണ് നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് കരുതുന്ന ചിത്രത്തിന് പസായടന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രം ദളപതിയിലാണ് മമ്മൂട്ടിയും രജനികാന്തും ആദ്യമായി ഒരുമിച്ചത്. 1991 ല്‍ പുറത്തിറങ്ങിയ ദളപതി വന്‍ വിജയമായിരുന്നു.