മലയാളികളുടെ സ്വന്തം മമ്മൂക്ക നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസിന്റെ ടീസര്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയി തുടരുകയാണ് ട്രെയിലര്‍. ഇന്ത്യയില്‍ യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയി തുടരുന്ന വീഡിയോ, 24 മണിക്കൂറിനുള്ളില്‍ കണ്ടവരുടെ എണ്ണം ഒരു മില്ല്യണ്‍ അഥവാ പത്തുലക്ഷമെന്ന സ്വപ്ന സംഖ്യയിലേക്ക് കുതിക്കുകയാണ്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസിന് തീയറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ കര്‍ക്കശ്ശക്കാരനായ ഇംഗ്ലീഷ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.