Sunday, June 7, 2026

മഹാപ്രളയത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കെ.മുരളീധരന്‍:ആദ്യം സര്‍ക്കാരിന്റെ വീഴ്ച തുറന്ന് പറഞ്ഞത് ഭരണപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം:സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.ആദ്യം മുതല്‍ ഡാമുകള്‍ കുറേശെയായി തുറന്നുവിട്ടിരുന്നെങ്കില്‍ എല്ലാം ഒരുമിച്ച് തുറന്നുവിടേണ്ടിവന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു.ഡാം സുരക്ഷാ അഥോറിറ്റിയും യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും മുരളീധരന്‍...

മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നു കേരളം സുപ്രീംകോടതിയില്‍.അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നത് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായി.ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ്...

പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ആയുധമാക്കുന്നത് സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:അണക്കെട്ടുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കുന്നത് വീഴ്ച മറയ്ക്കാനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന നിലപാട് ആവര്‍ത്തിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി

കൊച്ചി:പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകളില്‍ കഴിയുന്നവര്‍ പൂര്‍ണ്ണ തൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി.ചെങ്ങന്നൂര്‍,ആലപ്പുഴ,കോഴഞ്ചേരി,പറവൂര്‍,ചാലക്കുടി...

അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതിബോര്‍ഡിനും പാളിച്ചയില്ലെന്ന് മന്ത്രി എം.എം.മണി;രമേശ് ചെന്നിത്തല അനാവശ്യ വിവാദമുണ്ടാക്കുന്നു

തൊടുപുഴ:ഇടുക്കിയിലേതുള്‍പ്പെടെയുള്ള സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനും പാളിച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടെയാണെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്...

പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നത് തെറ്റെന്ന് മന്ത്രി കെ.രാജു

തിരുവനന്തപുരം:പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതിരുന്നതില്‍ ഖേദമുണ്ടെന്ന് വനം മന്ത്രി കെ.രാജു.ജര്‍മ്മനിയില്‍ പോകുന്ന സമയത്ത് പ്രളയ പ്രശ്‌നമുണ്ടായിരുന്നില്ല. ജര്‍മ്മനിയിലെത്തിയശേഷം മഴയും പ്രളയവും രൂക്ഷമായ വിവരമറിഞ്ഞ് ഉടന്‍ മടങ്ങാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റു കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും...

മകന്റെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി:പണം ദുരിതബാധിതര്‍ക്കായി നല്‍കി മാതൃകയായി ഗായകന്‍ ഉണ്ണിമേനോന്‍

ചെന്നെ:ഒരു മഹാപ്രളയം വന്നു വിഴുങ്ങിയപ്പോഴാണ് ചുറ്റുമുള്ള നന്‍മയുടെ മുഖങ്ങളെ മലയാളികള്‍ കണ്ടത്.സ്വന്തം സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ദുരിതബാധിതര്‍ക്കായി നല്‍കിയ കുട്ടികള്‍,കമ്മലൂരി നല്‍കിയ വീട്ടമ്മ..അങ്ങിനെ മനുഷ്യത്വത്തിന്റേയും നന്‍മയുടേയും ഒട്ടനവധി മാതൃകകള്‍..ഇപ്പോഴിതാ മലയാളികളുടെ പ്രിയഗായകന്‍ ഉണ്ണിമേനോന്‍ മകന്റെ...

ദുരിതബാധിതര്‍ക്ക് ധനസഹായം കൂടാതെ സാധന സാമഗ്രികളും:സുപ്രീംകോടതി അഭിഭാഷകരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ചീഫ് ജസ്റ്റിസും

ന്യൂഡല്‍ഹി:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിലെ ജനങ്ങളെ താങ്ങിനിര്‍ത്താന്‍ ലോകമെമ്പാടുനിന്നും സഹായം ഒഴുകിക്കൊണ്ടിരിക്കുകയാണ്.സുപ്രീം കോടതി അഭിഭാഷകരും പ്രളയബാധിതര്‍ക്ക് സഹായവുമായി രംഗത്തുണ്ട്.സുപ്രീംകോടതി ജഡ്ജിമാര്‍ നേരത്തെ 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ ദുരിതബാധിതര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കാനും...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ ദില്ലിയിലായിരുന്നു അന്ത്യം.സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. 1923 ആഗസ്റ്റ് 14 ന് പാക് പഞ്ചാബില്‍ ജനിച്ച കുല്‍ദീപ്...

അണക്കെട്ടുകള്‍ തുറന്നത് മുന്നറിയിപ്പോടെ:പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.അണക്കെട്ടുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.ആരോപണങ്ങളില്‍...