Saturday, May 18, 2024

പത്മാവദി: വധഭീഷണികളും പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ വിരുദ്ധമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 'പത്മാവദി' എന്ന ചരിത്ര സിനിമയുടെ പേരില്‍ രാജ്യത്ത്...

ഗുജറാത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ഒരുമിക്കും

അഹമ്മദാബാദ്: ഭിന്നതകള്‍ക്കൊടുവില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിക്കാന്‍ എന്‍സിപി തീരുമാനിച്ചു. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചതായി എന്‍സിപി സംസ്ഥന ഘടകം വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ എട്ടുമുതല്‍ ഒന്‍പതു സീറ്റുവരെ നല്‍കാമെന്ന്...

ഇവാന്‍കയുടെ സന്ദര്‍ശനം: കനത്ത സുരക്ഷയില്‍ ഹൈദരാബാദ്

ഹൈദരാബാദ്: ഇവാന്‍ക ട്രംപിേെന്റസന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്. ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ഇന്ത്യയിലെത്തുന്നത്. ഹൈദരാബാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടക്കുന്ന ഉച്ചകോടിയില്‍...

പദ്മാവതിയുടെ റീലീസ് തടയണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആക്ഷേപത്തില്‍ വിവാദമായ സിനിമ പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോയെന്ന് വിലയിരുത്താന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി അഖണ്ഡ്...

ജന്‍ധന്‍ അക്കൗണ്ടും ആധാറും അഴിമതി ഇല്ലാതാക്കാന്‍ സഹായിച്ചെന്ന വാദവുമായി മോദി

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടും ആധാറും മൊബൈല്‍ ഫോണും അഴിമതി ഇല്ലതാക്കാനും സുതാര്യത ഉറപ്പുവരുത്താനും സഹായിച്ചുവെന്ന അഭിപ്രായവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി. സാങ്കേതിക വിദ്യ വസുദൈവ കുടുംബകമെന്ന ഭാരതീയ ആശയത്തിന്റെ പൂര്‍ത്തീകരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ...

മരിയ ഷറപ്പോവയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് ഡല്‍ഹിയില്‍ പോലീസ് കേസ്

ന്യൂഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ ഡല്‍ഹി പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായ ഹോംസ്റ്റഡ് കമ്പനിയുമായി ചേര്‍ന്ന് ഗുഡ്ഗാവില്‍ ഫ്‌ളാറ്റ് കെട്ടിടം നിര്‍മ്മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് ആരോപണം. സംഭവത്തിന്മേല്‍...

ശശികലയ്ക്ക് തിരിച്ചടി; എഐഎഡിഎംകെയുടെ ചിഹ്നം പളനിസ്വാമി പക്ഷത്തിന്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍...

ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും മൃഗസ്നേഹികളും. ഇവാന്‍കയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹൈദരാബാദ് നഗരം...

കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഹന്ദ്വാര: വടക്കന്‍ കശ്മീരിലെ ഹന്ദ്വാര മഖാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീര്‍ ഡിജിപി വിവരം സ്ഥിരീകരിച്ച് രംഗത്തെത്തി. കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്ഥാനില്‍ നിന്നുള്ളവരാണന്നും അദ്ദേഹം...

സെക്രട്ടറിയേറ്റില്‍ മാധ്യമവിലക്ക്;  പിണറായി മോദിയെ അനുകരിക്കുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍...