ലണ്ടന്‍ : ഇംഗ്ലണ്ട് യുവ ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്കിനെ ബ്രിസ്റ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു താരം അലക്സ് ഹെയില്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരവിജയം ആഘോഷിക്കുന്നതിനിടെ ബാറില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് സ്റ്റോക്സിനെ പൊലീസ് അറസ്റ്റു ചെയ്തത്.
ബ്രിസ്റ്റളിലെ ക്ലിഫ്റ്റണിലുള്ള ഒരു ബാറില്‍ വെച്ച് ബെന്‍ സ്റ്റോക്ക്സുമായുള്ള തര്‍ക്കത്തില്‍ ഇരുപത്തിയേഴുകാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്. സ്റ്റോക്കിനെ പിന്നീട് വിട്ടയച്ചുവെങ്കിലും ഹെയില്‍സ് ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അറസ്റ്റിന് പിന്നാലെ ഇരുവരെയും വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയതായി ടീം സെകലക്ടര് ആന്‍ട്രെ സ്ട്രോസ് വ്യക്തമാക്കി. ഇന്ന് ഓവലില്‍ നടക്കുന്ന നാലാം ഏകദിന മല്‍സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.
അതേസമയം നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിയില്‍ സ്റ്റോക്കിന്റെ മുഖത്തും കൈക്കും പരിക്കേറ്റെന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ബ്രിസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേസില്‍ ദൃക്സാക്ഷികളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. അക്രമസംഭവം ഉണ്ടാകാനുള്ള വിവരങ്ങള്‍ അറിയാനാണ് അലക്സ് ഹെയില്‍സിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.