കൊ​ച്ചി: ഐ.എസ്.എൽ നാലാം പതിപ്പിന് സ്വന്തം നാട്ടിൽ വിജയത്തോടെ തുടക്കം കുറിക്കാം എന്ന് കരുതിയിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മഞ്ഞക്കടലായി മാറിയ കൊ​ച്ചി ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ​ടി​കെ​യാ​ണ് ബ്ലാ​സ്റ്റേ​ഴേ്സി​നെ ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ കു​രു​ക്കി​യ​ത്.

ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വിജയം കൊ​തി​ച്ചെ​ത്തി​യ ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ തീ​ര്‍ത്തും നിറം മങ്ങിയ പ്ര​ക​ട​ന​മാ​ണു ടീം പു​റ​ത്തെ​ടു​ത്ത​ത്. ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ബ​ള്‍ഗേ​റി​യ​ന്‍ താ​രം ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോവ് തീർത്തും നിരാശപ്പെടുത്തി, മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനും പ്രതേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. ക​റേ​ജ് പെ​ക്കൂ​സൺ മാത്രമാണ് ചടുലമായ നീക്കങ്ങളോടെ ഒരു പരുത്തി വരെ ആവേശം ഉണർത്തിയത്.
ഇരു ടീമുകളും പലവട്ടം എതിർടീമിന്റെ വല ലക്ഷ്യമാക്കി നിറയൊഴിച്ചെങ്കിലും ലക്ഷ്യം കാണാനുള്ള മൂർച്ച ഒന്നിനും ഇല്ലായിരുന്നു. പരിക്ക് മൂലം ഇംഗ്ലീഷ് പ്രീതിരോധ നിരകരാൻ വെസ്റ്റ് ബ്രൗൺ ഇല്ലാതെ ആണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എങ്കിലും കേരളത്തിന്റെ ഗോൾവല ഗോൾകീപ്പർ പോൾ റച്ചുക്ബയുടെ കൈയ്കളിൽ സുരക്ഷിതമായിരുന്നു. പൊതുവെ വിരസമായ കളിയിൽ ആരാധകർ പതിവിൽ നിന്ന് വിപരീതമായി നീരസം പ്രകടിപ്പിച്ചു. എങ്കിലും വരും കളികളിൽ തങ്ങളുടെ പ്രിയ ടീം വിജയപാതയിൽ എത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.