തിരുവനന്തപുരം; കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡില്‍ നടന്ന ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.
മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയായിരുന്നു മത്സരം. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 67 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. ഒരു സിക്സും ഒരു ഫോറുമടക്കം 11 പന്തില്‍ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടേതാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍.
ഹാര്‍ദിക് പാണ്ഡ്യ14 റണ്‍സും ക്യാപ്റ്റന്‍ വീരാട് കോലി 13 ഉം നേടി. ജസ്പ്രിത് ബുംറയാണ് പരമ്പരയിലെയും കളിയിലെയും താരം. ന്യസിലന്ഡിനെതിരേ ഇന്ത്യ നേടുന്ന കന്നി പരമ്പരയായിരുന്നു ഇന്നലെ ഗ്രീന്‍ ഫീല്‍ഡില്‍ നിന്നും കരസ്ഥമാക്കിയത്.
ടിം സോതി, ഇഷ് സോതി എന്നിവര്‍ ന്യൂസിലന്‍ഡിന് വേണ്ടി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു. രണ്ട് സിക്സിന്റെ പിന്ബലത്താല് 17 റണ്‍സെടുത്ത കോളിന് ഡി ഗ്രാന്ഡോമിന്റേതാണ് ന്യൂസിലന്‍ഡിന്റെ ഉയര്‍ന്ന് സ്കോര്‍.